തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രവർത്തനോൽഘാടനം ജനുവരി 17 ഞായറാഴ്ച്ച വൈകിട്ട് 6.30 ന് സൂം ൽ കൂടി നടക്കും . കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യാതിഥികളായിരിക്കും . മുൻ മന്ത്രി എം എ ബേബി , വി പി ജോയി ഐ എ എസ് ,പ്രമുഖ വ്യവസായികളായ ഗോകുലം ഗോപാലൻ , സാബു ജേക്കബ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും .

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർ ഐസക് ജോൺ പട്ടാണിപറമ്പൻ , ഗ്ലോബൽ ചെയർ മാൻ എ വി അനുപ് ,പ്രസിഡന്റ് ജോണി കുരുവിള , ഗ്ലോബൽ നേതാക്കളായ ടി പി വിജയൻ , സി യു മത്തായി, മറ്റു റീജിയൻ പ്രൊവിൻസ് നേതാക്കൾ ആശംസകൾ നേരും
ലോകത്ത് ആറു റീജിയനുകളിലായി എഴുപതില്പരം പ്രൊവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിലിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 16 പ്രൊവിൻസുകളാണ് ഇന്ത്യ റീജിയനിൽ ഉള്ളത്
ഇന്ത്യ റീജിയന്റെ പുതിയ ഭാരവാഹികൾ ഡോ. നടയ്ക്കൽ ശശി ( കൊല്ലം -ചെയർ.), പോൾ ഡിക്ലോസ്( ഹരിയാണ -വൈസ് ചെയർ.),മോഹനൻ നായർ( ഗുജറാത്ത് -വൈസ് ചെയർ.), പി.എൻ. രവി (ചെന്നൈ – പ്രസി.),ദിനേശ് നായർ( ഗുജറാത്ത് -വൈസ് പ്രസി.),സാം വർക്കി( ഹൈദരാബാദ് -വൈസ് പ്രസി.)ഹരിനാരായണൻ (പുണെ -ജന. സെക്ര.), തുളസീധരൻ നായർ( തിരുവനന്തപുരം -സെക്രട്ടറി)രാമചന്ദ്രൻ പേരാമ്പ്ര( കോഴിക്കോട് (- ഖജാൻജി ) ,ഗീതാ രമേശ് ( ഡൽഹി -വനിത ഫോറം പ്രസി.) എന്നിവരാണ്