THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News വോട്ട് ചോദ്യവും വേണ്ട; ബൂത്തില്‍ സാനിറ്റൈസറും സോപ്പും വേണം

വോട്ട് ചോദ്യവും വേണ്ട; ബൂത്തില്‍ സാനിറ്റൈസറും സോപ്പും വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും കൊട്ടിക്കലാശവും വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദര്‍ശന സമയത്ത് അഞ്ചുപേരെയും അനുവദിക്കും.

adpost

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തെരഞ്ഞടെുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പിലും വിജയാഹ്ലാദത്തിലും എല്ലാം സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

adpost

ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍:

*നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല.
*സ്ഥാനാനാര്‍ത്ഥികള്‍ക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ പാടില്ല.
*ഒരു വാഹനം മാത്രമേ അനുവദിക്കൂ.
*വോട്ട് തേടിയുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ.
*റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനവങ്ങളേ ഉപയോഗിക്കാവൂ.
*ജാഥ, ആള്‍ക്കൂട്ടം, പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം
*തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം
*സ്ഥാനാര്‍ഥികള്‍ക്ക് നോട്ടുമാല, ഹാരം, ബൊക്കെ, ഷാള്‍ എന്നിവ നല്‍കിക്കൊണ്ടുള്ള സ്വീകരണം പാടില്ല.
*പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം,സോപ്പ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം.
*ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്.
*പോളിങ് സ്‌റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ്പ് വിതരണത്തിന് രണ്ടുപേര്‍ മാത്രം.
*പോളിങ് ഉദ്യോഗസ്ഥര്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം.
*ബൂത്തിനുള്ളില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കാവൂ.
*കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിച്ചു.
*വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും കൊവിഡ് മാനദണ്ഡം നിര്‍ബന്ധമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com