തിരുവനന്തപുരം: സിബിഐക്ക് ഇനിമുതൽ കേരളത്തിൽ സർക്കാരിൻറെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക് ഈ നടപടി ബാധകമാകില്ല.
