മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക)

വ്യാഴം ഏഴില്‍ സഞ്ചരിക്കുന്നു. പൊതുവെ ധനസ്ഥിതി അനുകൂലമായിരിക്കും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ക്കായി പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യത കാണുന്നു. സ്ത്രീകളിലൂടെ സൗഭാഗ്യം ലഭിക്കുന്നതിനുള്ള യോഗം ഈ രാശിക്കാര്‍ക്ക് കാണുന്നു. പുതുതായി സ്വര്‍ണ്ണം വാങ്ങുന്നതിനു കഴിയും. വസ്തു വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കും. ആഗ്രഹിക്കുന്ന വിധത്തില്‍ പുതിയ ഫല്‍റ്റ് വാങ്ങുന്നതിനു സാധിക്കുന്നതാണ്. ഷെയര്‍ ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍. ധനകാര്യ സ്ഥാപനങ്ങളും അതുപോലെയുള്ള മറ്റു പ്രസ്ഥാനങ്ങളും നടത്തുന്നവര്‍ക്ക് വളരെ ഗുണമുണ്ടാകും. ഐ.ടി രംഗത്ത് അപ്രതീക്ഷിത വളര്‍ച്ച കാണുന്നു. നിങ്ങളുടെ സര്‍വ്വകാര്യ വിജയത്തിനായി ധനഗോവിന്ദ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ പത്മരാഗം ധരിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക, രോഹിണി, മകയിരം)
ഈ രാശിക്കാര്‍ക്ക് വ്യാഴം അഷ്ടമത്തിലാണ്. ധനസ്ഥിതിയില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ വന്നുചേരും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. കച്ചവടക്കാര്‍ക്ക് കടുത്ത നഷ്ടങ്ങള്‍ ഉണ്ടായേക്കാം. വ്യാപാരം കുറയുകയും ധനപ്രതിസന്ധി വരികയും ചെയ്‌തേക്കാം. പ്രവര്‍ത്തന മേഖലയില്‍ സ്തംഭനാവസ്ഥ പോലെ ചില കച്ചവട ക്കാര്‍ക്ക്‌നുഭവപ്പെടാം. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക. സിനിമസീരിയല്‍ മേഖലയില്‍ പണം മുടക്കുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ വലിയ നഷ്ടം വരാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് വലിയ ധനവ്യയം വന്നുഭവിക്കാനിടയുണ്ട്. വരുന്ന രണ്ടാഴ്ചക്കാലം വളരെ സൂക്ഷ്മതയോടെ ഓരോന്നും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു. പൊതുവെ ദോഷങ്ങള്‍ കുറയുന്നതിനും ധനപുരോഗതിയ്ക്കുമായി ചില കാര്യങ്ങള്‍ ചെയ്യുക. ധനഭൈരവപൂജ നടത്തി പ്രസ്തുത യന്ത്രം ധരിക്കുക. ശ്രീപത്മരാഗം എന്ന കല്ല് ധരിക്കുക. മറ്റു വിശ്വാസികള്‍ ധനബോധധ്യാനം (ണലമഹവേ ങലറശമേശേീി) ശീലിക്കുക.
മിഥുനക്കൂറ് (മകയിരം, തിരുവാതിര, പുണര്‍തം)
ധനപരമായി നല്ല സന്ദര്‍ഭമാണ്. വളരെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകാം. വസ്ത്രവ്യാപാരം, സ്വര്‍ണ്ണവ്യാപാരം ഇവ ഉയര്‍ച്ച പ്രാപിക്കും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനും ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്. ഭാഗ്യം അനുകൂലമായിരിക്കും. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ ധനലാഭങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. നിങ്ങളുടെ രാശിവീഥിയില്‍ അസുലഭമായ ഒരു സമൃദ്ധിയോഗം തെളിയുന്ന കാലമാണിത്. ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവ് ഉണ്ടാകാം. വലിയ സമൃദ്ധിയിലേക്കു നയിക്കുവാന്‍ കഴിയുന്ന ഒരു വിശിഷ്ട ഗുരു ബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. സമൃദ്ധിക്കായി ചില കാര്യങ്ങള്‍ ചെയ്യുക. ഗൃഹത്തില്‍ അഷ്ടലക്ഷ്മീബലി നടത്തുക. ചുവന്ന പത്മരാഗം ധരിക്കുക. മറ്റു വിശ്വാസികള്‍ അവഗാഹധ്വാനം (ഉലുവേ ങലറശമേശേീി) ശീലിക്കുക.
കര്‍ക്കടകക്കൂറ് (പുണര്‍തം, പൂയം, ആയില്യം)
ധനരാശി ഗുണദോഷ സമ്മിശ്രമാണ്. പൊതുവെ തൊഴില്‍പരമായ സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. കച്ചവടക്കാര്‍ പക്ഷേ ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഷെയര്‍ ബിസിനസ്സുകാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വരും. സ്വര്‍ണ്ണവസ്ത്രവ്യാപാര രംഗത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വലിയ തിരിച്ചടി വന്നേക്കാം, സൂക്ഷിക്കുക. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവരും ജാഗ്രത പാലിക്കുക. നിയമക്കുരുക്കില്‍ പെടരുത്. വ്യാപാര മേഖലയില്‍ എതിര്‍പ്പുകളും ദോഷഫലങ്ങളും വര്‍ദ്ധിക്കുന്നതിനു പരിഹാരമായി ലക്ഷ്മീനരസിംഹപൂജ ചെയ്യുക. ചുവന്ന മുത്ത് ധരിക്കുന്നത് വളരെ ഉത്തമം. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രതിവിധികള്‍ സ്വീകരിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം)
നിങ്ങളുടെ ധനരാശിയില്‍ വളരെയേറെ ദോഷങ്ങള്‍ കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. കച്ചവട രംഗത്ത് കടുത്ത മാന്ദ്യം അനുഭവപ്പെടും. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവര്‍ക്കും മന്ദത കൂടുതലാകും. ഗൃഹനിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് വലിയ തോതില്‍ ധനവ്യയം ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത ചിലവുകളുണ്ടാകും. ഗൃഹവാഹനാദികള്‍ക്ക് ജീര്‍ണ്ണത വരുന്നതിലൂടെയും ചിലവു വര്‍ദ്ധിക്കാം. കര്‍ഷകര്‍ക്ക് സകലവിധത്തിലും പ്രതിബന്ധങ്ങള്‍ ഏറും. കടബാധ്യതകള്‍ വര്‍ധിക്കാതെ വളരെ സൂക്ഷ്മത പാലിക്കുക. നിങ്ങളുടെ രാശിയില്‍ വളരെ ദോഷകരമായ ഒരു നക്ഷത്ര യോഗമാണ് കാണുന്നത്. പരിഹാരമായി ശ്രീതാരാ പൂജ നടത്തുക. പീതപുഷ്യരാഗം ധരിക്കുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന (ങശരൃീ ങശിറ ജൃമ്യലൃ) നടത്തുന്നത് ശീലിക്കുക. ധനാകര്‍ഷണ ശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുന്നത് ഉത്തമം.
കന്നിക്കൂറ് (ഉത്രം, അത്തം, ചിത്തിര)
നിങ്ങളുടെ ധനരാശിയില്‍ അനുകൂല ഫലങ്ങളാണ് കാണുന്നത്. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ വളരെ മുന്നേറ്റം നടത്തും. കച്ചവടക്കാര്‍ ചില പുതിയ മേഖലകളില്‍ പ്രവേശിക്കുന്നതിനു സാധ്യത. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായിത്തീരും. പുതിയ ഗൃഹം വാങ്ങുന്നതാണ്. വിദേശത്തു തൊഴില്‍, ബിസിനസ്സ് ചെയ്യുന്നവര്‍ക്കും വളരെ ഉയര്‍ച്ച ഫലമാകുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ സമ്പാദ്യമുണ്ടാകും. പുതിയ ഫല്‍റ്റ് വാങ്ങും. പഴയ വാഹനം മാറ്റി വിലകൂടിയ പുതിയ വാഹനം നേടുവാന്‍ സന്ദര്‍ഭമുണ്ടാകും. അപൂര്‍വ്വ സമ്പന്നതയിലേക്കു എത്തുവാന്‍ നിങ്ങള്‍ക്കു കഴിവു നല്‍കുന്ന ഒരു വിശേഷ ഗുരുബന്ധം അടുത്തുതന്നെ ഉണ്ടാകുന്നതാണ്. പീതാംബരീ ദേവിയെ പത്മിട്ട് പൂജിക്കുക. അമദമണി രത്‌നം ധരിക്കുക.
തുലാക്കൂറ് (ചിത്തിര, ചോതി, വിശാഖം)
ധനപരമായ കാര്യങ്ങളില്‍ ഗുണദോഷ സമ്മിശ്രത കാണുന്നു. ബിസിനസ്സുകാര്‍ക്ക് പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയും. ധനനഷ്ടമുണ്ടാകാതെ നോക്കണം. ഇടപാടുകള്‍ സൂക്ഷ്മതയോടെ നടത്തുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കടബാധ്യതകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ധനനഷ്ടങ്ങളോ മറ്റു ജീര്‍ണ്ണതകളോ ഉണ്ടാകാതെയിരിക്കുന്നതിനായി ഒരു ധനഗോവിന്ദപൂദ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുകയും വെണ്‍പത്മരാഗം ധരിക്കുകയും ചെയ്യുക. ധനആകര്‍ഷണ ശ്രീയന്ത്രം ഗൃഹത്തിലോ ഓഫീസിലോ വയ്ക്കുക.
വൃശ്ചികക്കൂറ് (വിശാഖം, അനിഴം, കേട്ട)
ധനരാശിയില്‍ വളരെ ദോഷങ്ങള്‍ ഉണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. പുതിയ കാര്യങ്ങള്‍ക്ക് ഇറങ്ങുവാന്‍ പററിയ സമയമല്ല. യാത്രാവേളകളിലല്‍ ധനനഷ്ടസാധ്യത കാണുന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം അബദ്ധങ്ങളും ദ്രവ്യനഷ്ടവും ഉണ്ടാകാനിടയുണ്ട്. വ്യാപാരികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടായേക്കാം. ഗൃഹവാഹനാദികള്‍ക്കു ജീര്‍ണ്ണത വാധിക്കുന്നതിലൂടെയും ധനനഷ്ടം വരാം. സിനാമാ മേഖലയില്‍ നിക്ഷേപം ചെയ്യുന്നവര്‍ അതീവശ്രദ്ധ കാണിച്ചില്ലെങ്കില്‍ വലിയ നഷ്ടം വരാം. സര്‍വ്വ ദോഷശാന്തിക്കായി ഒരു ജയസുദര്‍ശനം നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹധ്യാനം (ഉലുവേ ങലറശമേശേീി) ശീലിക്കുക. ധനാകര്‍ഷണ ശ്രീചക്രം ഗൃഹത്തിലോ സ്ഥാപനത്തിലോ വയ്ക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം)
നിങ്ങളുടെ ധനരാശി വളരെ ഗുണകരമായി കാണപ്പെടുന്നു. പുതിയ കര്‍മ്മമേഖലകളില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും ഗുണകരമായ വര്‍ദ്ധനവ് വരുമാനത്തിലുണ്ടാകും. വിദേശത്തു ജോല ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ലഭിക്കും. സിനിമാമേഖലയില്‍ പണം മുടക്കുന്നവര്‍ക്ക് വമ്പിച്ച നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ രാശിവീഥിയില്‍ സവിശേഷമായ ഒരു സൗഭാഗ്യ യോഗകല തെളിഞ്ഞു കാണാവുന്ന സ്ഥിതിയുണ്ട്. പൊതുവെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സമൃദ്ധിക്കുമായി ധനഭൈരവ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക. ധനഭൈരവയന്ത്രം ധരിക്കുന്നതും ഉത്തമം.
മകരക്കൂറ് (ഉത്രാടം, തിരുവോണം, അവിട്ടം)
ഗുണദോഷസമ്മിശ്രമായ ധനരാശിയാണ് കാണുന്നത്. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കും. ഇത് വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. നൂതന സംരംഭങ്ങള്‍ വിജയപ്രദമാകും. അസാധാരണമായ ചില മാര്‍ഗ്ഗങ്ങളില്‍ കൂടി ധനം ലഭിക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ നവീനമായ ഒരു ഭാഗ്യയോഗം തെളിയുന്നുണ്ട്. ഷെയര്‍ ബിസിനസ്സ്, റിയല്‍ എസ്‌റ്റേറ്റ്, കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍. ആരൂഢസ്ഥിതി പരിശോധിച്ച് വേണ്ടതു ചെയ്യുക. പൊതുവെ കാര്യവിജയത്തിനും സമൃദ്ധിക്കുമായി സമൃദ്ധിഗോപാലപൂജ നടത്തുക. മറ്റു വിശ്വാസികള്‍ വിദ്രുമരത്‌നം ധരിക്കുക. ധനാകര്‍ഷണശ്രീയന്ത്രം ഗൃഹത്തിലോ ഓഫീസിലോ വയ്ക്കുക.
കുംഭക്കൂറ് (അവിട്ടം, ചതയം, പൂരുരുട്ടാതി)
വളരെ ഉയര്‍ച്ചയും പുരോഗതിയുമാണ് നിങ്ങളുടെ ധനരാശിയില്‍ കാണുന്നത്. പുതിയ നിക്ഷേപ മേഖലകളില്‍ ശ്രദ്ധിക്കുന്നതാണ്. അപൂര്‍വ്വമായ നേട്ടങ്ങള്‍ പലതും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാകുന്നതിനു സാധിക്കും. കച്ചവടക്കാര്‍ക്ക് സവിശേഷലാഭങ്ങള്‍ കൈവരും. ഊഹക്കച്ചവടം, വസ്തു ക്രയവിക്രയം ഇവര്‍ക്കെല്ലാം നേട്ടങ്ങള്‍ കാണുന്നു. പുതിയ ഫല്‍റ്റ് വാങ്ങുന്നതിനു സാധിക്കും. വാഹനം മാറ്റി തികച്ചും സൗകര്യപ്രദമായ പുതിയതു വാങ്ങും. പുതിയ ഭൂമി വാങ്ങുന്നതിനു സന്ദര്‍ഭമൊരുങ്ങും. നഗരമധ്യത്തില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനു സാധ്യത. നിങ്ങളുടെ സാമ്പത്തിക പുരോഗതിക്കായി ഗൃഹത്തില്‍ അഷ്ടലക്ഷ്മീപൂജ നടത്തി ധനആകര്‍ഷണശ്രീചക്രം സ്ഥാപിച്ച് ആരാധന നടത്തുക. മറ്റു വിശ്വാസികള്‍ക്കും ഇത് ചെയ്യാവുന്നതാണ്.
മീനക്കൂറ് (പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി)
സാമ്പത്തിക നഷ്ടങ്ങള്‍ വന്നേക്കാം. പാഴ്ചിലവുകള്‍ ഉണ്ടാകാം. സ്വന്തം ദ്രവ്യം നഷ്ടമാവുകയോ മോഷണം പോവുകയോ ചെയ്യാതെ സൂക്ഷിക്കുക. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ധനനാശം കാണുന്നു. ബാങ്ക് ഉദ്യോഗസ്ഥരും, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ ക്യാഷില്‍ ഇരിക്കുന്നവരും കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഏതു കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നതിനാല്‍ ഇതിനു പരിഹാരം ആവശ്യമാണ്. ഗൃഹത്തിലോ സ്ഥാപനത്തിലോ ധനാകര്‍ഷണശ്രീയന്ത്രം പൂജ നടത്തി സ്ഥാപിക്കുന്നത് വലിയ ഐശ്വര്യം നല്‍കുന്നതാണ്. ഇത് എല്ലാ വിശ്വാസികള്‍ക്കും ചെയ്യാം.