ശബരിമല: തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ശുപാര്‍ശ. ചീഫ് സെക്രട്ടറി തല സമിതി യോഗത്തിലാണ് തീരുമാനമായത്. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ഇത് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിന ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
