സി.പി.ഐ സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ചു: 12 സിറ്റിംഗ് എം.എല്‍.എമാര്‍ വീണ്ടും മത്സരത്തിന്

0
91

തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം: സി.പി.ഐ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റുകളില്‍ 21 എണ്ണത്തിലെ സ്ഥാനാര്‍ത്ഥിപട്ടികയാണ് പുറത്തിറക്കിയത്. ബാക്കി നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍  അറിയിച്ചു.

കഴിഞ്ഞ തവണ 27 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ ഇക്കുറി 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. 2016 ല്‍ മത്സരിച്ച ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ മുന്നണിയില്‍ പുതുതായി വന്ന കേരള കോണ്‍ഗ്രസി(എം)ന് വേണ്ടി സി.പി.ഐ വിട്ടുകൊടുത്തു. ഇന്നലെ പുറത്തിറക്കിയ പട്ടികയില്‍ 12 പേര്‍ സിറ്റിംഗ് എം.എല്‍.എമാരാണ്. 

ഒന്‍പത് പുതുമുഖങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ഇതില്‍ പുനലൂരിലെ സ്ഥാനാര്‍ത്ഥി പി.എസ്. സുപാല്‍ മുമ്പ് എം.എല്‍.എ ആയിട്ടുള്ള വ്യക്തിയാണ്. സിറ്റിംഗ് എം.എല്‍.എയായ സി.കെ. ആശ മാത്രമാണ് ആദ്യപട്ടികയില്‍ വനിതാപ്രാതിനിധ്യമായിട്ടുള്ളത്. ബാക്കിയുള്ള നാലു സ്ഥാനാര്‍ത്ഥികളെക്കൂടി നിശ്ചയിച്ചുകഴിയുമ്പോള്‍ വനിതാപ്രാതിനിധ്യത്തിലുള്‍പ്പെടെയുള്ള പരാതികള്‍ മാറുമെന്നും കാനം പറഞ്ഞു. പുനലൂര്‍, ചേര്‍ത്തല, പീരുമേട്, തൃശൂര്‍, മണ്ണാര്‍ക്കാട്, ഏറനാട്, തിരുരങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ സ്ഥാനാര്‍ത്ഥികള്‍ വരുന്നത്.

സി.പി.ഐയുടെ ആദ്യഘട്ട പട്ടിക ചുവടെ:
1. ജി.ആര്‍. അനില്‍ -(നെടുമങ്ങാട്)
2. വി. ശശി -(ചിറയിന്‍കീഴ്)
3. പി.എസ്. സുപാല്‍-(പുനലൂര്‍)
4. ആെര്‍. രാമചന്ദ്രന്‍- (കരുനാഗപ്പള്ളി)
5. ജി.എസ്. ജയലാല്‍- (ചാത്തന്നൂര്‍)
6. ചിറ്റയം ഗോപകുമാര്‍- (അടൂര്‍)
7. പി. പ്രസാദ്- (ചേര്‍ത്തല)
8. സി.കെ. ആശ -(വൈക്കം)
9. വാഴൂര്‍ സോമന്‍- (പീരുമേട്)
10. എല്‍ദോ എബ്രഹാം-(മൂവാറ്റുപുഴ)
11. വി.ആര്‍. സുനില്‍കുമാര്‍- (കൊടുങ്ങല്ലൂര്‍)
12. ടൈസണ്‍ മാസ്റ്റര്‍- (കയ്പമംഗലം)
13. കെ. രാജന്‍ – (ഒല്ലൂര്‍)
14. പി. ബാലചന്ദ്രന്‍- (തൃശൂര്‍)
15. മുഹമ്മദ് മൊഹ്‌സിന്‍ – (പട്ടാമ്പി)
16. കെ.പി. സുരേഷ് രാജ് -(മണ്ണാര്‍ക്കാട്)
17. കെ.ടി. അബ്ദുല്‍ റഹ്മാന്‍- (ഏറനാട്)
18. അജിത് കൊളാടി- (തിരൂരങ്ങാടി)
19.  പി. അബ്ദുള്‍നാസര്‍- (മഞ്ചേരി)
20. ഇ.കെ. വിജയന്‍ -( നദാപുരം)
21. ഇ. ചന്ദ്രശേഖരന്‍- (കാഞ്ഞങ്ങാട്)

LEAVE A REPLY

Please enter your comment!
Please enter your name here