തിരുവനന്തപുരം: സുധാകരന്‍ കെപിസിസി പ്രസിഡന്റാവുന്നത് തടയാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി. മുല്ലപ്പള്ളി വിഭാഗം ഇപ്പോള്‍ തന്നെ അത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ലെന്ന പ്രചാരണം ആരംഭിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ ഒരേ അഭിപ്രായമുള്ളവരാണ്. അതേസമയം കെപിസിസി പ്രസിഡന്റാവാനുള്ള നീക്കം സുധാകരനും ആരംഭിച്ചു. അധ്യക്ഷനാവാന്‍ താല്‍പര്യമുണ്ടെന്ന് പരസ്യമായി തന്നെ സുധാകരന്‍ പ്രഖ്യാപിച്ചു. സുധാകരന്‍ വന്നാലുണ്ടാവുന്ന പ്രത്യാഘാതങ്ങളാണ് ഗ്രൂപ്പ് മറന്ന് ഇവരെ ഒന്നിപ്പിക്കുന്നത്.

കെ സുധാകരനെ കെപിസിസി അധ്യക്ഷന്റെ ചുമതല ഉടന്‍ നല്‍കുമെന്നാണ് വിവരം. നാളെ ഈ പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം വരുന്നത്. കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ സുധാകരനും യുഡിഎഫിനെ ഉമ്മന്‍ ചാണ്ടിയും നയിക്കുമെന്നാണ് ഹൈക്കമാന്‍ഡ് ചീരുമാനിച്ചിരിക്കുന്നത്. അശോക് ഗെലോട്ട് കേരളത്തിലേക്ക് എത്തുന്നതോടെ ഈ പ്രഖ്യാപനം ഉണ്ടായേക്കും. യുഡിഎഫിന്റെ നിലപാട് ഇക്കാര്യത്തില്‍ സുധാകരന് അനിവാര്യമാണ്.

മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനാവില്ല എന്ന വിലയിരുത്തലിലാണ് സോണിയാ ഗാന്ധി. അതാണ് സുധാകരനെ പരിഗണിക്കാന്‍ കാരണം. അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിക്കും. ഈ മാസം 27ന് സുധാകരന്‍ ദില്ലിയിലെത്തും. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയിലും സുധാകരനെ സോണിയ വിളിപ്പിച്ചിരുന്നു. എന്നാല്‍ സുധാകരന്‍ വന്നിരുന്നില്ല. അതേസമയം തനിക്ക് കെപിസിസി അധ്യക്ഷനാവാനുള്ള ആഗ്രഹം സുധാകരന്‍ സോണിയ അടങ്ങുന്ന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പള്ളിക്ക് കെപിസിസി അധ്യക്ഷ സ്ഥാനം കൈവിടാന്‍ താല്‍പര്യമില്ല. ഇനി മത്സരിച്ച് പരാജയപ്പെട്ടാലും അധ്യക്ഷ പദവി നഷ്ടമാകരുതെന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. മുല്ലപ്പള്ളി വിഭാഗം സുധാകരനെ തടയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സുധാകരന്‍ അധ്യക്ഷനാവുമെന്നത് വെറും പ്രചാരണം മാത്രമാണെന്ന് മുല്ലപ്പള്ളി വിഭാഗം പറയുന്നു. കല്‍പ്പറ്റയില്‍ ജയിച്ചാല്‍ ഒരേസമയം അധ്യക്ഷ സ്ഥാനം കൂടി കൊണ്ടുപോകാന്‍ കഴിയുമെന്നാണ് മുല്ലപ്പള്ളി കരുതുന്നത്. കെപിസിസിയില്‍ നല്ല പിന്തുണയും മുല്ലപ്പള്ളിക്കുണ്ട്. ഇത് സുധാകരനെ ഭയപ്പെടുന്നത് കൊണ്ട് മാത്രമാണ്.
മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ സുധാകരന്‍ പ്രസിഡന്റാകാനുള്ള സാധ്യത കുറവാണ്. അത്തരമൊരു ചര്‍ച്ച പോലും ഹൈക്കമാന്‍ഡ് തലത്തില്‍ നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളി പക്ഷം പറയുന്നു. നിലവില്‍ രമേശ് ചെന്നിത്തലയെ ഒഴിവാക്കി ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ മുല്ലപ്പള്ളിയെയും കൂടി മാറ്റുന്നത് നേതൃത്വത്തിന് നല്ല സന്ദേശമായിരിക്കില്ല നല്‍കുന്നത്. അത് തിരിച്ചടിയാവുമെന്നും സോണിയക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് സേഫ് ആണെന്ന് നേതാക്കള്‍ പറയുന്നു.
സുധാകരന്‍ വരുന്നതിനോട് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വഴങ്ങാത്ത നേതാവാണ് സുധാകരന്‍. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട്് ഗ്രൂപ്പിനെയും രൂക്ഷമായി നേരിട്ടിരുന്നു സുധാകരന്‍. ഇവരൊന്നുമില്ലാതെ സ്വന്തം നിലയില്‍ വളര്‍ന്ന നേതാവാണ് സുധാകരന്‍. മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം സ്വന്തം മണ്ഡലത്തില്‍ ജയിക്കാനാണ് നോക്കേണ്ടതെന്നും ചെന്നിത്തലയെ ലക്ഷ്യമിട്ട് സുധാകരന്‍ പറഞ്ഞിരുന്നു. ഹരിപ്പാട് വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ട പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. അതുകൊണ്ട് സുധാകരന്‍ വരുന്നത് കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് തിരിച്ചറിഞ്ഞാണ് ഇവര്‍ മുല്ലപ്പള്ളിക്കൊപ്പം നില്‍ക്കുന്നത്.
സുധാകരനെ ഇങ്ങനെ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ഐ ഗ്രൂപ്പ് കലിപ്പിലാണ്. അതിലുപരി രമേശ് ചെന്നിത്തലയെ ഒഴിവാക്കിയെന്ന പ്രചാരണമാണ് ഇവരെ ചൊടിപ്പിക്കുന്നത്. എന്നാല്‍ ഒറ്റക്കെട്ടായി പോകണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും ചെന്നിത്തല നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് സര്‍വേ നടത്തുന്നുണ്ട്. ഗ്രൂപ്പ് തിരിച്ചുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ഇതോടെ വൈകും. ചെന്നിത്തല തന്നെ ജയിച്ചാല്‍ മുഖ്യമന്ത്രിയാവുമെന്ന് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.