THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി

സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി

തിരുവനന്തപുരം: തന്റെ സുഹത്ത് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയതിന്റെ സന്തോഷം പങ്കിട്ട് നടി സുരഭി ലക്ഷ്മി. ശ്രീയേഷ് എന്ന സുഹൃത്താണ് ശസ്ത്രക്രിയയിലൂടെ പുരുഷനായത്. ‘ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷമെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു……പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍ , ശ്രീയേഷ് ‘ശ്രീദേവി’ ആയി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.ഉൃസന്ദീപ് സര്‍ മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല, പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.

എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും.

ആശംസകള്‍ ശ്രീദേവി… നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്,

സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…ഒപ്പം നില്‍ക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com