ന്യൂഡല്‍ഹി: വിദേശ സാധനങ്ങളുടെ ഇറക്കുമതിയില്‍ നിര്‍ണായക തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 4000ഓളം സൈനിക കാന്റീനുകളിലേക്ക് വിദേശ സാധനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിദേശ മദ്യങ്ങള്‍ക്കടക്കം നിരോധനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന തീരുമാനമാണിതെന്നാണ് ഉത്തരവില് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മേയ്, ജൂലൈ മാസങ്ങളില്‍ കര, വ്യോമ, നാവിക സേനകളുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇതിനോട് പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭാവിയില്‍ ഇറക്കുമതി ചെയ്യുന്ന വിദേശ സാധനങ്ങളുടെ സംഭരണം അനുവദിക്കില്ലെന്ന് പ്രിരോധമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വലിയ ചില്ലറ വില്‍പ്പന ശാലകളില്‍ ഒന്നാണ് സൈനിക ക്യാന്റീനുകള്‍. വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വിലക്കുറവില്‍ ഇവിടെ നിന്ന് ലഭ്യമാകും. അതേസമയം, പുതിയ ഉത്തരവില്‍ ഏതൊക്കെ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുക എന്ന് വ്യക്തമല്ല. വിദേശ മദ്യം പട്ടികയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.