THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, September 26, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ക്ഷേത്രത്തിലെ മോഷണ ശ്രമം തെരുവ് നായ പൊളിച്ചു

ക്ഷേത്രത്തിലെ മോഷണ ശ്രമം തെരുവ് നായ പൊളിച്ചു

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം പുറംലോകത്തെ അറിയിച്ചത് തെരുവ് നായ. നായയുടെ കുരകേട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഉണര്‍തോടെയാണ് ക്ഷേത്രത്തില്‍ മോഷ്ടാക്കളെ കണ്ടത്. ഉടന്‍ തന്നെ വിവരം സമീപവാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ നാലംഗ സംഘം വലയിലായി.

adpost

മോഷണം നടത്തുന്നതിന്റെ ഭാഗമായി പരിസര നിരീക്ഷണത്തിനായി രണ്ട് ദിവസം മുമ്പ് തന്നെ സംഘം ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ടുപോലും കണ്ടുവെക്കുകയും ചെയ്തു.

adpost

എന്നാല്‍ തെരുവില്‍ കിടക്കുന്ന നായ ക്ഷേത്ര മതിലിനോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ഇവന്‍ വില്ലനാകുമെന്നും മാത്രം മോഷ്ടാക്കള്‍ ചിന്തിച്ചതുപോലുമില്ല. സാധാരണ ചുറ്റുമതിലിന്റെ പുറത്താണ് ഈ തെരുവ് നായ കിടക്കാറുള്ളത്. എന്നാല്‍ മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നദിവസം നായ എങ്ങിനെയോ ചുറ്റുമതില്‍ കടന്ന് ചുറ്റമ്പലത്തിന് പുറത്ത് കയറി കൂടിയിരുന്നു.

ശാന്തിക്കാരന്‍ ചുറ്റുമതിലിനുള്ളിലായി ചുറ്റമ്പലത്തോട് ചേര്‍ന്നാണ് താമസിക്കുന്നത്. മോഷ്ടാക്കള്‍ അകത്ത് കടന്നതോടെ തെരുവ് നായ ഉറക്കെ കുരയ്ക്കാന്‍ തുടങ്ങി. ഇതുകേട്ട് മോഷ്ടാവ് ഉണര്‍ന്നതോടെ കത്തിയുമായി മോഷ്ടാക്കള്‍ ശാന്തിക്കാരന് നേരെ തിരിഞ്ഞു. ഇതിനിടെ തെരുവ് നായ ഉച്ചത്തില്‍ കുരച്ച് നാട്ടുകാരുടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് മോഷ്ടാക്കളെ കയ്യോടെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com