THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുംബയിൽ കെട്ടിടം തകർന്ന് 11 മരണം

മുംബയിൽ കെട്ടിടം തകർന്ന് 11 മരണം

മുംബയ്: കനത്ത മഴയെത്തുടർന്ന് മുംബൈ മലാഡിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് എട്ടു കുട്ടികളടക്കം 11 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 15ഓളം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ ബി.ഡി.ബി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെ മലാഡിലെ മാൽവാനി പ്രദേശത്തെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. മൂന്നു നില കെട്ടിടത്തിന്റെ രണ്ടുനിലകൾ അപ്പാടെ തകർന്നു വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പൊലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവും സർക്കാർ വഹിക്കും. മുംബയ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്നും മോദി പ്രഖ്യാപിച്ചു.

മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകർന്നു വീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി. മുംബയിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments