THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ് വ്യാപനം രൂക്ഷം: ഒത്തുചേരലുകൾക്ക് വിലക്ക്; ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം രൂക്ഷം: ഒത്തുചേരലുകൾക്ക് വിലക്ക്; ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കർണാടകയിൽ കൊറോണ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയിൽ നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവ പ്രവർത്തിക്കുന്നത് നിരോധിച്ചു. ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമെന്ന വിലയിരുത്തലിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

അതേസമയം രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകളും നീക്കി വെയ്ക്കണമെന്ന് കർണാടക സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ പ്രതിദിനം 5200 മുതൽ 10000 രൂപവരെ മാത്രമേ ഈടാക്കാവൂ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments