THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ; പുറത്ത് വന്ന പഠന റിപ്പോർട്ട് ചർച്ചയാകുന്നു

2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ; പുറത്ത് വന്ന പഠന റിപ്പോർട്ട് ചർച്ചയാകുന്നു

2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ , ഇതിനുള്ള ഉത്തരം തേടുകയാണ് ശാസ്ത്രലോകം . 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് അടുത്ത രണ്ട് ദശകങ്ങളിൽ, അതായത് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത് . പുതിയ ഗവേഷണങ്ങളും ഈ നിഗമനത്തിലെത്തിയതോടെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വീണ്ടും വാർത്തകളിൽ നിറയുകയാണ് .

കെ‌എം‌പി‌ജിയിലെ സുസ്ഥിരതാ അനലിസ്റ്റായ ഗയ ഹെറിംഗ്ടൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലെ ഡാറ്റ പുനർ‌ വിശകലനം ചെയ്തു . പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും പഠനം നടത്തിയത്. വളർച്ച പരിധി, ജനസംഖ്യ, വ്യാവസായിക ഉൽ‌പാദനം, ജനസംഖ്യ, ഫെർട്ടിലിറ്റി നിരക്ക്, മലിനീകരണ തോത്, ഭക്ഷ്യോത്പാദനം എന്നിവയുൾപ്പെടെ 10 പ്രധാന പോയിന്റുകളിൽ ഊന്നിയായിരുന്നു വിശകലനം. ലോകം ഏറ്റവും മോശം അവസ്ഥയിൽ എത്തുമ്പോഴേക്കും 2040 ഓടെ നാഗരികത തകർച്ചയിലാകുമെന്ന് ഹെറിംഗ്ടൺ പുതിയ പഠനത്തിൽ പറയുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം വർധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ ദുരന്തങ്ങളെ തടയുന്നതിൽ പരാജയപ്പെടുന്നതോടെ സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിലേക്ക് ജനസമൂഹം നീങ്ങും . കാലാവസ്ഥാ വ്യതി യാനത്തിന്റെ പ്രത്യാഘാതവും വളരെ വലുതായിരിക്കും .

വ്യവസായങ്ങളും സർക്കാരുകളും എന്തുവില കൊടുത്തും തുടർച്ചയായി സാമ്പത്തിക വളർച്ച കൈവരിക്കാൻ മാത്രം ശ്രമിക്കുകയാണെങ്കിൽ വ്യാവസായിക നാഗരികത നശിപ്പിക്കപ്പെടുമെന്ന് “ദി ലിമിറ്റ്സ് ടു എക്സ്പാൻഷൻ” എന്ന പുസ്തകത്തിൽ 1972 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞിരുന്നു . ഒരു കൂട്ടം എംഐടി ശാസ്ത്രജ്ഞന്മാരായിരുന്നു ആ റിപ്പോർട്ട് തയ്യാറാക്കിയത്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച ഇത് ലോകമെമ്പാടും 30 ദശലക്ഷം കോപ്പികൾ വിറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments