കൊച്ചി: യുവനടിയെ അപമാനിച്ച സംഭവംത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് സൂചന.

പ്രതികള്‍ മെട്രോ വഴിയാണ് മാളിലെത്തിയത്. ഇരുവരും മെട്രോയില്‍ തന്നെ തിരിച്ച് സൗത്ത് സ്റ്റേഷനിലേക്ക് പോയി. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പോലീസ് ഉറപ്പിച്ചത്. മുട്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചു.

മാളില്‍ പ്രതികള്‍ കയറിയത് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണെന്നും ഫോണ്‍ നമ്പരോ പേരോ രേഖപ്പെടുത്താതെയാണ് ഇവര്‍ മാളിനകത്ത് കയറിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.