ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ കുറിവില്ലാതെ രാജ്യം. 24 മണിക്കൂറിനിടെ 81,484 കേസുകളും 1095 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 63,94,069ലെത്തി. 99,773 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. 9,42,217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്്.

53,52,078 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. ഇതുവരെയായി 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് രോഗമുകതി നിരക്ക് കൂടിവരുന്നത് ആശ്വാസ കരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണത്്തില്‍ മഹാരാഷ്ട്ര തന്നെയാണ് ഒന്നാമത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 14ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16476 കേസും 394 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 37056 മരണങ്ങള്‍ റിപ്പോര്‍്്ട്ട് ചെയ്തു. ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്കു തൊട്ടുപിന്നിലുള്ളത്.
ആന്ധ്രയില്‍ 700235 കേസും 5869 മരണവും കര്‍ണാടകയില്‍ 611837 കേസും 8994 മരണവും തമിഴ്‌നാട്ടില്‍ 603290 കേസും 9586 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മരണ സംഖ്യയില്‍ കുറവുണ്ടെങ്കിലും രോഗവ്യാപനം അതി തീവ്രമാണ്.