ചെന്നൈ: ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ തന്നെ തിരികെ ലഭിച്ചു. നാഗപട്ടണം അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങളാണ് ലണ്ടനില്‍ നിന്ന് ലഭിച്ചത്. ശനിയാഴ്ചയാണ് വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലെത്തിയത്.

1978 ല്‍ രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിങ്ങനെ നാല് വെങ്കല വിഗ്രഹങ്ങളാണ് മോഷണം പോയത്. 15ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്. പൊറയാര്‍ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്.
