കണ്ണുര്‍: ലോക് ഡൗണ്‍ കാലത്ത് സ്വന്തം വിട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവ് പിടിയില്‍.

തലശേരി ധര്‍മ്മടത്ത് 62 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയാണ് തിങ്കളാഴ്ച്ച രാവിലെ അറസ്റ്റിലായത്. ധര്‍മ്മടം സ്വാമിക്കുന്ന് സ്വദേശി ശ്രീജിത്ത് (39) ആണ് അറസ്റ്റിലായത്. മാഹി ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. കഴിഞ്ഞ സെപ്തംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.

വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന സ്ത്രീയെ അമിതമായി മദ്യപിച്ചെത്തിയ പ്രതി വയോധികയെ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ക്രുരമായ ലൈംഗിക പീഡനത്തിന് ഇരയായ വയോധികയെ അവശനിലയില്‍ ബന്ധുക്കളും നാട്ടുകാരുമാണ് കണ്ടെത്തിയത്.
സംഭവം പുറത്ത് അറിഞ്ഞതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. എന്നാല്‍ പ്രതി ഒളിവില്‍ പോയതിനാല്‍ മാസങ്ങളോളം കണ്ടെത്താനായില്ല.
ധര്‍മ്മടം സി ഐ ശ്രീജിത് കൊടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ മഹേഷ് കണ്ടമ്പേത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊവിഡ് പരിശോധനയക്കു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ കണ്ണുര്‍ ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനം വ്യാപകമായി വരികയാണ്.