THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സഹോദരൻ തോക്ക് എടുത്ത് കളിച്ചു; അബദ്ധത്തിൽ വെടിയേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

സഹോദരൻ തോക്ക് എടുത്ത് കളിച്ചു; അബദ്ധത്തിൽ വെടിയേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

ഹ്യൂസ്റ്റൺ: പടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മൂന്നു വയസ്സുകാരൻ തോക്ക് എടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള സഹോദരൻ കൊല്ലപ്പെട്ടു. കെംപ്‌വുഡിനടുത്തുള്ള ക്രെസ്റ്റ്‌ഡേൽ ഡ്രൈവിലെ 3100 ബ്ലോക്കിലെ അപ്പാർട്ട്മെന്റിലാണ് ഏപ്രിൽ 9 വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് എച്ച്പിഡി അസിസ്റ്റ്ന്റ് ചീഫ് വെൻ‌ഡി ബൈംബ്രിഡ്ജ് അറിയിച്ചു. കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ട തുളച്ചു കയറിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷൂട്ടിംഗ് സമയത്ത് നാല് മുതിർന്നവർ വീടിനുള്ളിലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കുട്ടിക്ക് എങ്ങനെയാണ് ആയുധം ലഭിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. കുട്ടിയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിച്ച വാഹനത്തിൽ നിന്നാണു തോക്ക് പിന്നീടു കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments