കോഴിക്കോട്: ഭാഗ്യവാനായപ്പോള്‍ ആദ്യം തോന്നിയത് സന്തോഷത്തിലുപരി ഭയം. 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോള്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദ് ആദ്യം പോയത് പൊലീസ് സ്‌റ്റേഷനിലേക്ക്.

80 ലക്ഷം രൂപ സമ്മാനതുക ലഭിച്ചപ്പോള്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമോ എന്ന പേടിമൂലമാണ് ബീഹാര്‍ സ്വദേശി സായിദ് ടികെറ്റും കൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്.

കോഴിക്കോട് കൊയിലാണ്ടിയില്‍ കൂലിപ്പണിക്കായി എത്തിയ മുഹമ്മദ് സായിദ് നന്തി ലൈറ്റ് ഹൗസിനടുത്താണ് താമസിക്കുന്നത്. ടികെറ്റ് വാങ്ങിയ ശേഷം തുടര്‍ നടപടിക്കായി സഹായം നല്‍കാമെന്ന് പൊലീസ് ഉറപ്പുനല്‍കി.