പെരിന്തൽമണ്ണ : യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് അപമാനിച്ച പെരിന്തൽമണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നീ യുവാക്കൾ കളമശേരി പോലീസിൻറെ പിടിയിൽ. കീഴടങ്ങാനെത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ചാണ് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. തങ്ങൾ നടിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കൾ പറയുന്നു.
