THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഐപിഎലിലേത് ഏറ്റവും മോശം ബയോ ബബിളെന്ന് ആദം സാംപ

ഐപിഎലിലേത് ഏറ്റവും മോശം ബയോ ബബിളെന്ന് ആദം സാംപ

ഐപിഎലിലേത് താൻ ഭാഗമായതിൽ വച്ച് ഏറ്റവും മോശം ബയോ ബബിളാണെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്പിന്നർ ആദം സാംപ. കഴിഞ്ഞ തവണ യുഎഇയിൽ വച്ച് നടന്ന ഐപിഎലിൻ്റെ ബബിളുകൾ വളരെ മികച്ചതായിരുന്നു എന്നും അവിടെത്തന്നെ ഇക്കൊല്ലവും ടൂർണമെൻ്റ് നടന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നും സാംപ പറഞ്ഞു. ഓസ്ട്രേലിയൻ മാധ്യമമായ സിഡ്നി മോർണിംഗ് ഹെറാൾഡിനു നൽകിയ അഭിമുഖത്തിലാണ് സാംപയുടെ വിശദീകരണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാംപ ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

“ഏതാനും ബയോ ബബിളുകളിൽ ഞങ്ങൾ ഭാ​ഗമായിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ദുർബലമായി തോന്നിയത് ഐപിഎല്ലിലേത് ആണ്. ഇന്ത്യ ആയതുകൊണ്ട്, ഇവിടുത്തെ ശുചിത്വത്തെ കുറിച്ചും കൂടുതൽ ശ്രദ്ധാലുവായിരിക്കണം എന്നുമാണ് എല്ലായ്പ്പോഴും കേൾക്കുന്നത്. ആറ് മാസം മുൻപ് യുഎഇയിൽ ഐപിഎൽ നടന്നപ്പോൾ ഇങ്ങനെ തോന്നിയിരുന്നില്ല. ദുബായിൽ നടന്ന ഐപിഎൽ എല്ലാ അർഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നൽകിയത്. ഇത്തവണയും യുഎഇയിൽ ആയിരുന്നെങ്കിൽ നല്ലതായിരുന്നു. എന്നാൽ ഒരുപാട് രാഷ്ട്രീയ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. ഈ വർഷം അവസാനം ഇവിടെ ടി-20 ലോകകപ്പ് നടക്കേണ്ടതുണ്ട്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചർച്ചാ വിഷയമാവുന്നത് ഇതായിരിക്കും. ആറ് മാസം എന്നത് ഒരു വലിയ കാലയളവാണ്.”- സാംപ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments