THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഡാനിഷ് സിദ്ദിഖിയുടെ മരണം: അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്

ഡാനിഷ് സിദ്ദിഖിയുടെ മരണം: അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്

കാബുൾ: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി. ഡാനിഷിന്റെ പിതാവിനെ ഫോണിൽ വിളിച്ച് അനുചോശനം അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും മരണത്തിൽ ഖേദിക്കുന്നുവെന്നും ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്തർ സിദ്ദിഖിയോട് അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു മുഹമ്മദ് അക്തറുമായുള്ള ഫോൺ സംഭാഷണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടയാളായിരുന്നു ഡാനിഷെന്നും മകന്റെ അകാലമരണത്തിൽ തങ്ങളും ദുഖിക്കുന്നുവെന്നും അഷറഫ് പറഞ്ഞതായി പിതാവ് അറിയിച്ചു. ഡാനിഷിന്റെ ഭാര്യയോടും മക്കളോടും അനുശോചനം അറിയിക്കുകയും ചെയ്തു. അഫ്ഗാൻ-താലിബാൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ജൂലൈ 16ന് കാണ്ഡഹാർ പ്രവിശ്യയിലെ ബോൽഡാക്കിൽ വെച്ചാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.

പുലിസ്റ്റർ ജേതാവായ ഡാനിഷ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ മൾട്ടിമീഡിയ തലവനായി പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി കാണ്ഡഹാറിൽ നിന്നാണ് ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നത്. താലിബാന്റെ ബോംബാക്രമണത്തിൽ ആയിരുന്നു അഫ്ഗാൻ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന ഡാനിഷ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments