THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news എയർ ഇന്ത്യയ്ക്ക് എതിരായ പരാതികൾ പരിഹരിക്കാന്‍ പുതിയ കര്‍മ പദ്ധതിയുമായി ടാറ്റ

എയർ ഇന്ത്യയ്ക്ക് എതിരായ പരാതികൾ പരിഹരിക്കാന്‍ പുതിയ കര്‍മ പദ്ധതിയുമായി ടാറ്റ

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന പരാതികളും പോരായ്മകളും 3 പുതിയ കര്‍മ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. നിരന്തരം പരാതികളുയര്‍ന്നിരുന്നതാണ് എയര്‍ഇന്ത്യയുടെ സേവനങ്ങള്‍. ഇത്  കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഗ്രൂപ്പ് 100 ദിന കര്‍മ പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി യാത്രക്കാരുടെയും കോള്‍ സെന്ററിന്റെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കും. അതേസമയം, ആദ്യ 100 ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തില്‍ പുരോഗതി പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

സമയക്രമം പാലിക്കല്‍, യാത്രക്കാരുടെ പരാതികള്‍ ഇവയെല്ലാം എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്യും. ഈ സമയത്ത് ഇവയിലുണ്ടാകുന്ന പുരോഗതി എല്ലാവര്‍ക്കും കാണാനാകുമെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാറുമായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. സര്‍ക്കാരുമായി ഇടപാടുകള്‍ പൂര്‍ത്തിയാകും വരെ ഏതെങ്കിലും ഊഹാപോഹങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യപെടുന്നില്ലെന്നും അവര്‍ അറിയിച്ചു.

അടുത്തിടെയാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ ഗ്രൂപ്പ്, ടലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയെ ജനുവരി മൂന്നാം വാരത്തോടെ ടാറ്റക്ക് കൈമാറാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments