THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ്: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് മൂവായിരം കോടിയുടെ നഷ്ടം

കൊവിഡ്: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് മൂവായിരം കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് മൂവായിരം കോടിയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വിലയിരുത്തി. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കൊവിഡ് മൂലം കടുത്ത സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വന്നു.

രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിലെ അനിശ്ചിതാവസ്ഥയേയാണ് ഈ നഷ്ടങ്ങള്‍ക്ക് കാരണം. നിലവില്‍ ഈ മാസം മുപ്പത്തിയൊന്ന് വരെ രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന കമ്പനികള്‍ക്കും കോടികളുടെ നഷ്ടമുണ്ടായതായാണ് വെളിപ്പെടുത്തല്‍.

നിലവിലെ അവസ്ഥയില്‍ ഈ നഷ്ടം നികത്തണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്തംബറില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചാലും കാര്യങ്ങള്‍ സമയമെടുക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments