കോഴിക്കോട് : കെ. എം ഷാജി എംഎൽഎ കോഴിക്കോട്ട് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് മൊഴിയെടുക്കുന്നു. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.

വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്നും,
92 സെന്റ് സ്ഥലം ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും, ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിലുണ്ട്.
