THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ചവറയിൽ വോട്ടിന്​ പകരം കുപ്പി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

ചവറയിൽ വോട്ടിന്​ പകരം കുപ്പി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

കൊല്ലം: ചവറയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് യു.ഡി.എഫ് പരാതി. വിഡിയോ ദൃശ്യങ്ങൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി യു.ഡി.എഫ്​ സ്​ഥാനാർഥി ഷിബു ബേബി ജോൺ അറിയിച്ചു.

എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാറിൽ നിന്ന് ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. ഇതിന് തെളിവായി ബാറിലെ ദൃശ്യങ്ങൾ ഷിബു ബേബി ജോണിന്‍റെ ഫേസ്​ബുക്​ പേജിലൂടെ പുറത്തുവിട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ ടോക്കൺ അടിസ്​ഥാനത്തിൽ മദ്യം നൽകിയെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments