Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

ന്യൂഡൽഹി: ആഗോള സമ്പന്നരില്‍ പതിമൂന്നാമനും ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനി കടക്കെണിയെത്തുടര്‍ന്ന് തന്റെ കമ്പനികള്‍ വില്‍ക്കാനൊരുങ്ങുന്നു. തന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ക്യാപിറ്റല്‍സ് ആണ് അനില്‍ അംബാനി വില്‍പനയ്ക്കു വച്ചത്. ഇന്ത്യയിലെ തന്നെ മറ്റൊരു ശതകോടീശ്വര ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് റിലയന്‍സ് ക്യാപിറ്റല്‍സിനെ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ചു വര്‍ഷം മുമ്പ് 2018-ല്‍ 93,851 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന റിലയന്‍സ് ക്യാപിറ്റല്‍സ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി വലിയ ഇടിവാണ് കമ്പനി നേരിട്ടതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ അനില്‍ അംബാനിക്കു വന്ന വീഴ്ച്ചകളും സാമ്പത്തിക പ്രതിസന്ധിയുമാണ് തകര്‍ച്ചയ്ക്കു കാരണമായത്. ഇതോടെയാണ് കമ്പനി വില്‍ക്കാന്‍ അനില്‍ അംബാനി തീരുമാനിച്ചത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഷെയറുകള്‍ വാങ്ങാന്‍ തയ്യാറാണെന്നറിയിച്ച് ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ IIHLആണ് റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിച്ചത്. റെക്കോഡ് ലേലത്തുകയായ 9661 കോടി രൂപയ്ക്കാണ് ഹിന്ദുജ ഗ്രൂപ്പ് റിലയന്‍സ് ക്യാപിറ്റല്‍ സ്വന്തമാക്കുന്നത്. കമ്പനി കൂപ്പു കുത്താന്‍ തുടങ്ങിയതോടെ ഓഹരി ഉടമകളും വില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments