തിരുവനന്തപുരം : മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് എറണാകുളം ഐ ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആപ്പുവഴിയുള്ള വായ്പതട്ടിപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവരാണ്് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.
