THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, January 23, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'ആപ്പിള്‍ ഇന്ത്യ'ക്കെതിരായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

‘ആപ്പിള്‍ ഇന്ത്യ’ക്കെതിരായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കൊച്ചി: പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും മാറ്റി നല്‍കാന്‍ തയ്യാറാകാത്ത ‘ആപ്പിള്‍ ഇന്ത്യ’ക്കെതിരായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്ത കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്താക്കി.

ഫോണ്‍ നല്‍കിയില്ലങ്കില്‍ ഫോണിന്റെ വിലയായ 70,000 രൂപയും കോടതി ചിലവും നല്‍കാനാണ് കമ്മീഷന്റെ ഉത്തരവ്. എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാറിന്റെ ഫോണാണ് പാങ്ങി ആറുമാസത്തിനകം തകരാറിലായത്.

ദിനേശിന്റെ ഫോണിന്റെ ഡിസ്‌പ്ലെ തകരാറിലാവുകയും ഫോണ്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു. വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

എന്നാല്‍ ഉപഭോക്താവ് അശ്രദ്ധയോടെ ഫോണ്‍ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിര്‍കക്ഷികള്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. കമ്പനിയുടെ വാദം തള്ളിക്കളഞ്ഞ കമ്മീഷന്‍ കോടതി ചെലവ് 5000 രൂപ ഉള്‍പ്പെടെ 30 ദിവസത്തിനകം കമ്പനിക്കാര്‍ ഉപഭോക്താവിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments