THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശ കൈമാറി

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശ കൈമാറി

മലപ്പുറം : പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശകൈമാറി. പി.എസ്.സി ജില്ലാ ഓഫീസില്‍ പി.എസ്.സി മെമ്പര്‍ പി.കെ വിജയകുമാറാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ശുപാര്‍ശ നൽകിയത്. നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തെരഞ്ഞെടുത്തവര്‍ക്കാണ് നിയമനം ലഭിച്ചത്. 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് ഒന്ന് മുതല്‍ എട്ട് വരെയുളള ഉദ്യോഗാര്‍ഥികളും വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ റാങ്ക് ഒന്ന് മുതല്‍ ഏഴ് വരെയുളള ഉദ്യോഗാര്‍ഥികളുമാണ് നിയമന ശുപാര്‍ശ ഏറ്റു വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments