THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, January 22, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുട്ടിൽ വനംകൊള്ള: മുഖ്യപ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേരും അറസ്റ്റിൽ

മുട്ടിൽ വനംകൊള്ള: മുഖ്യപ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേരും അറസ്റ്റിൽ

വയനാട്: മുട്ടിൽ വനംകൊള്ളക്കേസിൽ മൂന്ന് പ്രതികളും അറ്‌സറ്റിൽ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിൽ നിന്നാണ് മൂന്നു പേരേയും ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അറസ്റ്റ്. സർക്കാർ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് സംഘം ആലുവ മുതൽ പ്രതികളെ പിന്തുടരുകയായിരുന്നു. പാലിയേക്കര ടോളിൽ വച്ചും ചേറ്റുവയിൽവെച്ചും ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് ഇവർ രക്ഷപെട്ടിരുന്നു. ഒടുവിൽ ഇവരെ പിന്തുടർന്ന ക്രൈംബ്രാഞ്ച് സംഘം തിരൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് അറസ്റ്റ് നടപടികളും വേഗത്തിലാക്കിയത്.

ജാമ്യാപേക്ഷയുമായി പ്രതികൾ ഇന്നും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മയുടെ സംസ്‌കാര ചടങ്ങുകൾ കഴിയും വരെ അറസ്റ്റ് തടയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇതിന് സൗകര്യം ഒരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇന്നലെ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments