THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറക്കാൻ ശ്രമം

കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറക്കാൻ ശ്രമം

തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാർട്ടികൾ അറിയുന്നത്. തുടർന്ന് ബിജെപിയും കോൺഗ്രസും എതിർത്തതോടെ റിട്ടേണിംഗ് ഓഫീസർ അത് ഉപേക്ഷിച്ചു. കേടായ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സാധാരണ സ്ട്രോംഗ് റൂം സീൽചെയ്ത് പൂട്ടിയാൽ വോട്ടെണ്ണൽ ദിവസം ജനപ്രതിനിധികളുടെ മുന്നിൽവെച്ച് മാത്രമെ അത് തുറക്കാറുള്ളു. ഇത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എസ് എസ് ലാൽ പറഞ്ഞു. ഉടനെ തെരഞ്ഞെടുപ്പ് വരാനില്ല. പിന്നെ എന്തിനാണ് കേടായ മെഷീൻ മാറ്റുന്നത്. സ്‌ട്രോംഗ് റൂം തുറക്കുന്നതിൽ ഭരണപക്ഷ സ്ഥാനാർത്ഥിയ്ക്ക് എതിർപ്പില്ലാത്തതിൽ അസ്വാഭാവികത ഉണ്ടെന്നും ലാൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments