THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബാബു ദിവാകരന് ആശ്വാസമാകും: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് വി. എം. സുധീരന്‍

ബാബു ദിവാകരന് ആശ്വാസമാകും: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് വി. എം. സുധീരന്‍

തിരുവനന്തപുരം: പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ അടൂര്‍ മുന്‍ നഗരസഭ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ബാബു ദിവാകരനെക്കുറിച്ച് കഴിഞ്ഞ ദിവസം ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പ്രസിദ്ധീകരിച്ച ‘കൊടിപിടിച്ച കരങ്ങള്‍ക്ക് കരുത്തേകാം’ എന്ന വാര്‍ത്ത ഏറ്റെടുത്ത് മുന്‍ കെപിസിസി അധ്യക്ഷന്‍ വി. എം. സുധീരന്‍. ഈ പ്രതിസന്ധിഘട്ടത്തില്‍ ബാബു ദിവാകരനെ സഹായിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ വാര്‍ത്തയോടൊപ്പം അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

adpost

ഇതോടെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ബാബു ദിവാകരന് പിന്തുണയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വി. എം. സുധീരനും ഈ വാര്‍ത്ത ഏറ്റെടുത്തതോടെ ബാബു ദിവാകരന് കൂടുതല്‍ സഹായമെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവര്‍.

adpost

കറിപ്പൊടി ബിസിനസ് തകര്‍ന്നതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍ ബാബു ദിവാകരന്‍. ഭാര്യയുടെ തുടര്‍ചികിത്സയും ജീവിതം കൂടുതല്‍ വഴിമുട്ടിച്ചു. തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിയുന്ന ബാബു ദിവാകരനെക്കുറിച്ച് ഗ്ലോബല്‍ ഇന്ത്യന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത രാഷ്ട്രീയഭേദമെന്യയാണ് ഏറ്റെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com