THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് കൂടി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ

നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് കൂടി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന രണ്ടു രാജ്യക്കാർക്ക് കൂടി യാത്ര നിബന്ധനകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

മെയ് 05 ബുധനാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി ബഹ്‌റൈനിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ ടി പി സി ആർ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 6 വയസും അതിൽ കൂടുതലുമുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ ഈ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിൽ എത്തുന്ന എല്ലാ യാത്രക്കാരും ക്യുആർ കോഡ് അടങ്ങിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. റിപ്പോർട്ടിലെ QRകോഡ് പരിശോധിക്കുമ്പോൾ റിസൽട്ട് നിർബന്ധമായും പിഡിഎഫ് രൂപത്തിൽ ലഭിക്കുകയും വേണം.

കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതോടെ ബഹ്റൈനിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളുടെ എണ്ണം അഞ്ചായി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments