THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യക്ക് സഹായവുമായി ബഹ്‌റൈനും; 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ ഓ​ക്​​സി​ജ​നു​മാ​യി കപ്പലുകൾ ഇന്ന് പുറപ്പെടും

ഇന്ത്യക്ക് സഹായവുമായി ബഹ്‌റൈനും; 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ ഓ​ക്​​സി​ജ​നു​മാ​യി കപ്പലുകൾ ഇന്ന് പുറപ്പെടും

മ​നാ​മ: കോ​വി​ഡ്​ കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാഹചര്യത്തിൽ ക​ടു​ത്ത ഓ​ക്​​സി​ജ​ൻ ക്ഷാമമാണ് ഇ​ന്ത്യ നേരിടുന്നത്. ഓ​ക്​​സി​ജ​ൻ ക്ഷാ​മ​ത്തി​ന്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ബ​ഹ്​​റൈ​ൻ ന​ൽ​കു​ന്ന​ 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ ഓക്​​സി​ജ​നു​മാ​യി രണ്ട് കപ്പലുകൾ ഇന്ന് പുറപ്പെടും. ഇന്ത്യൻ നാവികസേന ഓപ്പറേഷൻ സമുദ്ര സേതു -2 ന്റെ ഭാഗമായാണ് രണ്ടു കപ്പലുകൾ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലെത്തിയത്. ദൗത്യത്തിനായി ​ഐ.​എ​ൻ.​എ​സ്​ കൊ​ൽ​ക്ക​ത്ത, ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ എ​ന്നീ ക​പ്പ​ലു​ക​ൾ മ​നാ​മ തു​റ​മു​ഖ​ത്തെ​ത്തി. ര​ണ്ട്​ ക്ര​യോ​ജ​നി​ക്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​ണ്​ ഓ​ക്​​സി​ജ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. ഓ​ക്​​സി​ജ​ന്​ പു​റ​മേ ഓ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ളും ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​ന്ത്യ​ക്ക്​ ഓ​ക്​​സി​ജ​നും മ​റ്റ്​ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ തീരുമാനിച്ചത്.

രാജ്യത്തിന്റെ ഓക്സിജൻ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ദേശീയ ദൗത്യം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇന്ത്യൻ നാവികസേന ഓപ്പറേഷൻ സമുദ്ര സെതു -2 ആരംഭിച്ചത്. ദ്രാവക ഓക്സിജൻ നിറഞ്ഞ ക്രയോജനിക് ക​ണ്ടെ​യ്​​ന​റു​കളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ബഹ്‌റൈൻ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഓക്സിജൻ കൊണ്ടുവരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഐ‌എൻ‌എസ് ജലാശ്വ ബാങ്കോക്കിലേക്കുള്ള യാത്രയിലാണ്. ഐ‌എൻ‌എസ് ഐരാവത്ത് സിംഗപ്പൂരിലേക്ക് സമാനമായ ദൗത്യങ്ങൾക്കായി പുറപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments