THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ബഹ്റൈനിലേക്കു വരുന്ന യാത്രക്കാരുടെ പു​തു​ക്കി​യ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്രഖ്യാപിച്ചു

ബഹ്റൈനിലേക്കു വരുന്ന യാത്രക്കാരുടെ പു​തു​ക്കി​യ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്രഖ്യാപിച്ചു

മനാമ: ഈദ് അൽ-ഫിത്തർ അവധിക്കാലത്തിന്റെ ആദ്യ ദിവസം​ മു​ത​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പു​തു​ക്കി​യ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്രഖ്യാപിച്ച് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ്. കു​ത്തി​വെ​പ്പെ​ടു​ക്കു​ക​യോ കോ​വി​ഡ്​ മു​ക്​​ത​രാ​വു​ക​യോ ചെ​യ്​​ത, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ എത്തുമ്പോൾ പിസിആർ പരിശോധന​ ആ​വ​ശ്യ​മി​ല്ല. വരുന്ന യാത്രക്കാർ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ്​ -19 മൊ​ബൈ​ൽ ആ​പ്പി​ൽ കു​ത്തി​വെ​പ്പിന്റെ​യോ രോ​ഗ​മു​ക്​​തി​യു​ടെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. ആ​റി​നും 17നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ഈ ​നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മ​ല്ല.

വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​ര​സ്​​പ​രം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഇ​വി​ടെ എ​ത്തുമ്പോ​ൾ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രും കു​ത്തി​വെ​പ്പിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. യു.​കെ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കു​ത്തി​വെ​പ്പെ​ടു​ത്ത്​ വരുന്ന യാത്രക്കാർക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് അവരുടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വാക്സിനേഷൻ സർട്ടിഫിക്കേഷൻ കാർഡ് ന​ൽ​കും. എന്നാ​ൽ, ഈ ​യാ​ത്ര​ക്കാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​ദ്യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തു​വ​രെ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും വേ​ണം.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ക്​​സി​ൻ എ​ടു​ത്ത്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ക്യൂ.​ആ​ർ കോ​ഡ്​ പ​തി​ച്ച വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടെ​ങ്കി​ൽ വാക്സിനേഷൻ സർട്ടിഫിക്കേഷൻ കാർഡ് ന​ൽ​കും. ഈ ​യാ​ത്ര​ക്കാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​ദ്യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തു​വ​രെ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും വേ​ണം. എന്നാൽ ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു ന്ന ആ​റ്​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ്​ 48 മ​ണി​ക്കു​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ ക്യൂ.​ആ​ർ കോ​ഡ്​ പ​തി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​വ​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ശേ​ഷ​മു​ള്ള മൂ​ന്ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുകയും ആ​ദ്യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തു​വ​രെ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും വേ​ണം.

ബി ​അ​വെ​യ​ർ ആ​പ്പി​ൽ കു​ത്തി​വെ​പ്പിന്റെ​യോ രോ​ഗ​മു​ക്​​തി​യു​ടെ​യോ പ​ച്ച ഷീ​ൽ​ഡു​ള്ള ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും താമസക്കാർ​ക്കും ഇ​വി​ടെ എ​ത്തി​യ ശേ​ഷ​മു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments