THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

1980, 1990 കാലഘട്ടങ്ങളിൽ ബംഗാളിൽ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്തയുടെ അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഭാ​ഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ​ഗുപ്തയുടെ ശ്രദ്ധേയ ചിത്രങ്ങൾ. കവി എന്ന നിലയിലും പ്രശസ്തനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്‌ത. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്ബോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments