Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏകദിന ലോകകപ്പില്‍ നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ 'ഭാരത്' എന്നായിരിക്കണം'; BCCI-യോട് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗ്

ഏകദിന ലോകകപ്പില്‍ നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ ‘ഭാരത്’ എന്നായിരിക്കണം’; BCCI-യോട് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗ്

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്.

ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗ്. ഇതുമായി ബന്ധപ്പെട്ട് താരം ബിസിസിഐ, സെക്രട്ടറി ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു.ഭാരത് എന്ന നമ്മുടെ യഥാര്‍ത്ഥ പേര് തിരികെ കൊണ്ടുവരാന്‍ ഒരുപാട് വൈകി എന്നാണ് സെവാഗിന്റെ അഭിപ്രായം. തന്റെ എക്‌സ് അക്കൗണ്ടിലാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ബി സി സി ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് കൊണ്ടാണ് സെവാഗ് ട്വീറ്റ് പങ്ക് വെച്ചിരിക്കുന്നത്.

‘ഒരു പേര് നമ്മില്‍ അഭിമാനം ഉളവാക്കുന്ന ഒന്നായിരിക്കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മള്‍ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് നമ്മുടെ യഥാര്‍ത്ഥ പേരായ ‘ഭാരത്’ ഔദ്യോഗികമായി തിരികെ ലഭിക്കാന്‍ വളരെക്കാലമായി കാത്തിരിക്കുന്നു,’ സെവാഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments