THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തൃശൂർ പൂരത്തിന് തുടക്കമായി, നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളിത്തുറന്നു

തൃശൂർ പൂരത്തിന് തുടക്കമായി, നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളിത്തുറന്നു

തൃശൂർ: നെയ്തലക്കാവിലമ്മ എഴുന്നള്ളി എത്തി വടക്കുന്നഥന്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂരത്തിന് തുടക്കമായി. തെച്ചിക്കോട്ട് ക്കാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാർ ആണ് ഇത്തവണ നെയ്തലക്കാവ് ഭാഗവതിയുടെ തിടമ്പ് ഏറ്റി തെക്കേഗോപുര നട തള്ളിത്തുറന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പൂരം. രാവിലെ എട്ടുമണിയോടെ നെയ്തലക്കാവ് ഭഗവതിയുടെ പൂരം വിളമ്പര എഴുന്നള്ളത്ത് ആരംഭിച്ചു. പത്ത്‌ മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ നെയ്തലക്കാവ് ഭഗവതി എത്തി. തുടർന്ന് വാദ്യങ്ങമേളങ്ങളുടെ അകമ്പടിയോടെ ഗോപുര വാതിൽ തള്ളിത്തുറക്കുകയായിരുന്നു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments