ന്യൂഡൽഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. കർഷക സമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ നാല് മാസമായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിവരികയാണ്. പുതിയ കാർഷിക നിമയങ്ങൾ റദ്ദാക്കുന്നതിനൊപ്പം വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കുന്ന പുതിയ നിയമം ആവിഷ്ക്കരിക്കണമെന്നുമാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രധാനപ്പെട്ട ആവശ്യം. ഇതു മുൻനിർത്തി ആയിരകണക്കിന് കർഷകരാണ് സമരരംഗത്തുള്ളത്.
