THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഭീമ ജ്വല്ലറിയുടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

ഭീമ ജ്വല്ലറിയുടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : ഭീമ ജ്വല്ലറിയുടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് അറസ്റ്റിലായത്. ഗോവയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു കവർച്ചകേസുമായി ബന്ധപ്പെട്ട് ഇർഫാനെ ഗോവൻ പോലീസ് പിടികൂടിയിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ഗോവയിലുണ്ടെന്ന വിവരം കേരള പോലീസിന് ലഭിച്ചത്. ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ഇയാളെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 14ാം തിയതിയാണ് ഭീമ ജ്വല്ലറി ഉടമ ഡോ.ബി ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മകൾ ബാഗിൽ സൂക്ഷിച്ച ഡയമണ്ട് ആഭരണങ്ങളും, അറുപതിനായിരം രൂപയുമാണ് ഇയാൾ കവർന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പ്രാരംഭ അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments