THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ട്രംപ് നടപ്പാക്കിയ നിരോധനങ്ങൾ നീക്കി ബൈഡൻ

ട്രംപ് നടപ്പാക്കിയ നിരോധനങ്ങൾ നീക്കി ബൈഡൻ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾ തിരുത്തി ജോ ബൈഡൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്യോഗസ്ഥർക്ക് ട്രംപ് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളും യാത്രാ വിലക്കുകളുമാണ് ബൈഡൻ പിൻവലിച്ചത്. അമേരിക്കയുടെ അഫ്ഗാനിലെ സൈനിക നീക്കങ്ങൾക്കെതിരെ അന്വേഷണം നടത്തിയതിന്റെ പേരിലാണ് ട്രംപ് നിരോധനം കൊണ്ടുവന്നത്. അമേരിക്കൻ സൈന്യം അഫ്ഗാനിൽ പൊതുസമൂഹത്തിന് നേരെയും ക്രൂരത കാണിച്ചതിന്റെ പേരിലും അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ പലസ്തീനെ ആക്രമിച്ചതിലുമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം നടത്തിയത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്യോഗസ്ഥർ നിഷ്പക്ഷ സ്വഭാവത്തോടെ പ്രവർത്തിക്കുന്നവരാണെന്ന നിലപാട് മുൻനിർത്തിയാണ് ജോ ബൈഡൻ വിലക്ക് പിൻവലിച്ചത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പുതിയ തീരുമാനം പ്രസിഡന്റിനായി അറിയിച്ചത്.

അന്താരാഷ്ട്ര ഏജൻസികളെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ ജനാധിപത്യ സ്വഭാവത്തിന് ചേർന്നതല്ല. ട്രംപ് ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമല്ലാത്തതും നീതീകരിക്കാനാവാത്തതുമായിരുന്നുവെന്ന് വിവിധ നയതന്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. 2020 സെപ്തംബർ മാസത്തിലാണ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നീക്കം നടത്തിയത്. ഗാമ്പിയൻ സ്വദേശിയായ ഫാതൗ ബെൻസൗദയാണ് നിലവിലെ അന്താരാഷ്ട്ര കോടതി തലവനായി പ്രവർത്തി ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments