THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യൻ അമേരിക്കൻ ലോയർ അമിത് ബോസിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

ഇന്ത്യൻ അമേരിക്കൻ ലോയർ അമിത് ബോസിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

വാഷിങ്ടൻ ഡിസി: ഡിപാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർടേഷൻ അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യൻ അമേരിക്കൻ ലോയർ അമിത് ബോസിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു. രണ്ടു ദശാബ്ദത്തോളം ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർടേഷൻ ആൻഡ് ഫെഡറൽ റെയ്ൽ റോഡ് അഡ്മിനിസ്ട്രേഷനിൽ രണ്ടു സെക്രട്ടറിമാരുടെ കീഴിൽ പ്രവർത്തിച്ച അമിത് അമേരിക്കയിലുടനീളം ട്രാൻസ്പോർട് സിസ്റ്റം പരിഷ്ക്കരിക്കുന്നതിനും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ എഫ്ആർഎയിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നു.

ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർടേഷനിൽ ചേരുന്നതിനു മുന്‍പ് ന്യൂജഴ്സി ട്രാൻസിറ്റ്, ന്യൂജേഴ്സി ഡിഒടി, യുഎസ് കോൺഗ്രസ് ട്രാൻസ്പോർട്ടേഷൻ സ്റ്റാഫ് എന്നിവയിലും അമിത് പ്രവർത്തിച്ചിരുന്നു.
മാതാപിതാക്കളോടൊപ്പം അഞ്ചാം വയസ്സിൽ അമേരിക്കയിൽ എത്തിയ അമിത് ജോർജിയ ഡികാബിലാണ് വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ജോർജിയ സ്കൂൾ ഓഫ് ലോയിൽ നിന്നും നിയമ ബിരുദവും നേടിയ ബോസ് അമേരിക്കയിലെ ഏഷ്യൻ അമേരിക്കൻസിന് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments