കൊച്ചി: 2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്. ആജീവനാന്ത അംഗമാണ് ബിനീഷ്. മയക്കു മരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നടൻ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായി സൂചന.
