THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലെ ഭരണം ബിജെപിയ്ക്ക്

രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലെ ഭരണം ബിജെപിയ്ക്ക്

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബിജെപി സ്ഥാനാർത്ഥി ബിന്ദു പ്രദീപ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തല പഞ്ചായത്തിൽ ആദ്യമായാണ് ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
ഇന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സിപിഎം കൂട്ടുകെട്ടിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. തുടർന്ന് ഇത്തവണ പാർട്ടി നിർദ്ദേശപ്രകാരം വിജയമ്മ ഫിലേന്ദ്രൻ രാജിവെയ്ക്കുകയായിരുന്നു. ആറ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണയ്ക്കുകയും, ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി പോകുകയും ചെയ്തത് ബിജെപിയുടെ വിജയത്തിന് കാരണമായി. നാലു മാസത്തിനിടെ് മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments