കണ്ണൂർ: ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്. നാലിന് ഞായറാഴ്ച വൈകീട്ട് നാലിന് പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ ഡി.സി.സി. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ എം.പി. പുരസ്കാര സമർപ്പണം നടത്തും. സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തിൽ സമിതി ജില്ലാ പ്രസിഡന്റ് കെ. ഭാസ്കരൻ, ഇ. ബാലകൃഷ്ണൻ, പി.വി. ജയസൂര്യ എന്നിവർ പങ്കെടുത്തു.