വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്കാന് കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

കേന്ദ്രസേനയുടെകാര്യത്തില് കോടതിയാണു തീരുമാനമെടുക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും.

ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസേനയെ വിളിച്ചുവരുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തതാണ് വിഴിഞ്ഞത്തെ പ്രശ്നം വഷളാക്കിയത്. ഗീര്‍വാണത്തിനും മാസ് ഡയലോഗുകള്‍ക്കും ഒരു കുറവുമില്ല. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും മുരളീധരന്.