Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലയാളം സർവകലാശാല വൈസ് ചാൻസലർ; സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ

മലയാളം സർവകലാശാല വൈസ് ചാൻസലർ; സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് കടുക്കുന്നു. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ചുമതല എംജി സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്‍കി കൊണ്ട് ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സര്‍ക്കാർ മൂന്നു പേരുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ നൽകിയ പട്ടിക തള്ളിയാണ് ഗവർണർ സാബു തോമസിന് ചുമതല നൽകിയത്. ഇതോടെ വി.സി. നിയമനത്തിലും ചാൻസലറുടെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് ഗവർണർ.

അതേസമയം മലയാള സർവകലാശാല നിയമത്തിന്റെ 29-ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവർണറുടെ ഉത്തരവിൽ‌ വ്യക്തമാക്കുന്നു. നേരത്തെ കാലിക്കറ്റ് വൈസ് ചാൻസലര്‍ക്ക് മലയാളം സർവകലാശാലയുടെ ചുമതല നല്‍കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനാല്‍ പിൻവലിക്കുകയായിരുന്നു.

‘വാഴക്കുല’വിവാദത്തിൽപ്പെട്ട യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെ മൂന്നു പേരെയാണ് സർക്കാർ നിർദേശിച്ചിരുന്നത്. ചിന്തയുടെ ഗവേഷണ ഗൈഡ് ആയിരുന്ന കേരള സർവകലാശാല മുൻ പ്രൊ വി.സിയും, ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. പി.പി. അജയകുമാർ, കേരള സർവകലാശാലയിലെ സംസ്കൃതവിഭാഗം പ്രൊഫസർ ഡോ. ഷൈജ, സംസ്കൃത സർവകലാശാലയിലെ മലയാളം പ്രൊഫസർ ജഡോ. വത്സലൻ വാതുശേരി എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇവർക്ക് പകരമാണ് ഗവർണർ സിസാ തോമസിനെ വി.സി.യായി നിയമിച്ചത്. എന്നാൽ ഇതിനെതിരേ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധിയും ഉണ്ടായില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments