THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി

സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി

ന്യൂഡൽഹി: കൊറോണ സാഹചര്യം കണക്കാക്കി സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ സമയം 15 ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് അധികൃതർ പറയുന്നത്. പരീക്ഷ നേരിട്ടാണോ അതോ ഓൺലൈൻ ആയിരുക്കുമോ എന്നത് വരും ദിവസങ്ങളിലാണ് തീരുമാനമെടുക്കുക. അതേ സമയം സി.ബി.എസ്.ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഈ വർഷം നടത്തേണ്ടതില്ല എന്ന നിർണ്ണായക തീരുമാനവും എടുത്തിരിക്കുകയാണ്. പതിനൊന്നാം ക്ലാസിലേയ്ക്ക് എല്ലാവർക്കും നേരിട്ട് പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുകയാണ്. എന്നാലതിൽ ഒരു ഇന്റേണൽ സ്കോർ നൽകുന്ന സംവിധാനം ഇത്തവണ നടപ്പാക്കുമെന്നാണ് അറിയുന്നത്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് നടത്തിയ നിർണ്ണായക യോഗത്തിലാണ് തീരുമാനം എടുത്തത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി, വിദ്യഭ്യാസ സെക്രട്ടറി, സി.ബി.എസ്.ഇ ഡയറക്ടർ, മറ്റ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവരാണ് ഡൽഹിയിൽ അടിയന്തിര യോഗം ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments