THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മഞ്ഞുമലയില്‍ പൊട്ടിത്തെറിയിൽ എട്ട് സൈന്യരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, നിരവധി പേരെ കാണാതായി

മഞ്ഞുമലയില്‍ പൊട്ടിത്തെറിയിൽ എട്ട് സൈന്യരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, നിരവധി പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നിധി വാലിയിലുള്ള ചമോലി മഞ്ഞുമലയിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങി. ഇതിനോടകം എട്ട് പേരുടെ മൃതദേഹമാണ് സൈന്യം കണ്ടെത്തിയത്. 384 പേരെ രക്ഷപ്പെടുത്തിയതായിയാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. സുംന- റിംകിം റോഡിലേക്കാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ഈ ഭാഗത്ത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ രണ്ടു തൊഴിലാളി കാമ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് അനുഭവപ്പെട്ടത്. ഇതാണ് മഞ്ഞിടിച്ചിലിന് കാരണമായത്.ഇനിയും 150 ലധികം പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments